പത്തനംതിട്ട : കിണറ്റിൽ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച 11.45ന് ആണ് സംഭവം. മുനിസിപ്പാലിറ്റി വല്യേന്തി മേലേക്കാലയിൽ വീട്ടിൽ ഷിബു (46)ആണ് വീട്ടുമുറ്റത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്. പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ അംഗങ്ങളായ സി.രമേശ് കുമാർ, ടി.എസ് അജിത് കുമാർ എന്നിവർ കിണറ്റിലിറങ്ങി നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ ആളെ കരക്കെത്തിച്ചു. കിണറിന് 60 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുണ്ടായിരുന്നു. കിണറ്റിൽ വീണ ഷിബു നാട്ടുകാർ മുകളിൽ നിന്ന് ഇട്ടു കൊടുത്ത കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ ഷിബുവിനെ സേന പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാ യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |