പന്തളം: ചുമട്ടുതൊഴിലാളിയൂണിയൻ സി. ഐ. ടി. യു പന്തളം ഏരിയാസമ്മേളനം യൂണിയൻ ജില്ലാസെക്രട്ടറി മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ജി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാറിപ്പോർട്ട് ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലും ജില്ലാ സംഘടനാ പ്രവർത്തന റിപ്പോർട്ട് വി.പി.രാജേശ്വരൻ നായരും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി എം.രാജൻ, ഇ. ഫസൽ, പ്രമോദ് കണ്ണങ്കര, എസ്.കൃഷ്ണകുമാർ, പി.എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വിക്രമൻ.വി.ജി, (പ്രസിഡന്റ്) ആർ.ബിജു (വൈസ് പ്രസിന്റ്), എം.രാജൻ (സെക്രട്ടറി) ജെ. വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |