SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.17 AM IST

കെ റെയിൽ വിരുദ്ധസമരം: വനിതാ നേതാവിനെ അറസ്റ്റുചെയ്തു

sindhu-jaims
അറസ്റ്റിലായ സിന്ധു ജെയിംസ്

ചെങ്ങന്നൂർ: കെ-റെയിൽ വിരുദ്ധസമരത്തിൽ പങ്കെടുത്ത ജനകീയ സമരസമിതി ജില്ലാകമ്മിറ്റി അംഗവും പദ്ധതി പ്രദേശത്തെ താമസക്കാരിയുമായ സിന്ധു ജെയിംസിനെ ചെങ്ങന്നൂ‌ർ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാവിലെ എസ്.യു.സി.ഐ നേതാവ് മധു ചെങ്ങന്നൂർ ഉൾപ്പടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും സിന്ധു ജെയിംസിനെ മാത്രമാണ് അറസ്റ്റുചെയ്തത്. രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. രണ്ടുദിവസമായി നടക്കുന്ന പ്രതിരോധ സമരത്തിൽ പങ്കെടുത്ത് സിന്ധു, മന്ത്രി സജിചെറിയാനെ സമൂഹമാദ്ധ്യമത്തിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭീഷണിപ്പെടുത്തിയും അറസ്റ്റുചെയ്തും സമരത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി കൺവീനർ മധു ചെങ്ങന്നൂ‌ർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.