പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗിന്നസ് പക്രുവാണ് ലോഗോ പ്രകാശനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ലോഗോ ഏറ്റുവാങ്ങി. കൊവിഡ് കാലത്തിന് ശേഷം കലാവേദികൾ വീണ്ടും ഉണരാൻ യുവജനോത്സവത്തിലൂടെ കഴിയുമെന്ന് ഗിന്നസ് പക്രു പറഞ്ഞു. സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ സ്റ്റെനി മേരി എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ അഡ്വ.റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ, കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രൊഫ.ടി.കെ.ജി നായർ, എം.ജി സർവലാശാല സെനറ്റ് അംഗം അലീഷ ചാന്ദിനി, യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെബിൻ ബി.ജേക്കബ്, അബുലാൽ സംഘാടക സമിതി കൺവീനർമാരായ അമൽ എബ്രഹാം, സൂരജ് എസ്.പിള്ള, റെയ്സൺ പി.രാജു, രാജശ്രീ, വിവേക് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |