പത്തനംതിട്ട : പ്രതിവർഷം 300 മുട്ടകളോളം ലഭ്യമാകുന്ന 4 മാസം പ്രായമുള്ള മുട്ടയിടാൻ പാകമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയിട്ടുള്ളതുമായ ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങൾ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിപണനത്തിന് തയ്യാറായി. കൂടുകളിൽ വളർത്തുവാൻ ഏറ്റവും അനുയോജ്യമായ ഈ ഇനം കോഴികളിൽ നിന്ന് അഞ്ചാംമാസം മുതൽ മുട്ട ലഭ്യമായി തുടങ്ങും. തവിട്ടു നിറമുള്ള മുട്ടകൾക്ക് 60 ഗ്രാം ശരാശരി തൂക്കും ലഭിക്കുന്നു. ആവശ്യമുള്ളവർ തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0469 2662094/ 2661821 (Extn. 214)/ 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |