SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 AM IST

പെൻഷൻ പദ്ധതികളിൽ അംഗമാകാം

pension

പത്തനംതിട്ട : പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ യോജന, ചെറുകിട വ്യാപാരി ദേശീയ പെൻഷൻ പദ്ധതി എന്നീ പെൻഷൻ പദ്ധതികളിൽ അംഗമാകാം. ചുമട്ടുതൊഴിലാളികൾ, കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർ വെഹിക്കിൾ ജീവനക്കാർ, കടയുടമകൾ, സ്വയം തൊഴിൽ സംരംഭകർ, മില്ലുടമകൾ, കമ്മിഷൻ ഏജന്റുമാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ചെറുകിട ഹോട്ടൽ റസ്റ്റേറന്റ് ഉടമകൾ, മറ്റു ചെറുകിട വ്യാപാരികൾ എന്നിവർക്കാണ് അവസരം.
18 വയസ് മുതൽ 40 വയസ് വരെയുള്ള 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. അവരവരുടെ പ്രായത്തിന് അനുസരിച്ച് പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താക്കൾക്ക് 60 വയസിനുശേഷം മിനിമം പെൻഷൻ മാസംതോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു. ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) പെൻഷൻ തുകയുടെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും. ആധാർ നമ്പരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും നിർബന്ധമായും ഉണ്ടായിരിക്കണം. ഇ.എസ്‌.ഐ, ഇ.പി.എഫ് ദേശീയ പെൻഷൻ പദ്ധതി എന്നിവയിൽ അംഗങ്ങളായവർക്ക് ഈ സ്‌കീം ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് ജനസേവനകേന്ദ്രങ്ങൾ, കേന്ദ്ര, സംസ്ഥാന ലേബർ ഓഫീസുകൾ ഇ.എസ്‌.സി.ഐ, ഇ.പി.എഫ്.ഒ ഓഫീസുകൾ, എൽ.ഐ.സി ബ്രാഞ്ച് ഓഫീസുകൾ, 18002676888 എന്ന ടോൾ ഫ്രീ നമ്പർ , https:// labour.gov.in എന്ന വെബ് പോർട്ടൽ എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.