പത്തനംതിട്ട : ജില്ലാ യോഗ ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരണ കൺവെൻഷൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബി.ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അസോ. സംസ്ഥാനസെക്രട്ടറി ജെ.എസ്. ഗോപൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, യോഗ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീജേഷ് വി. കൈകൾ, ജില്ലാസെക്രട്ടറി പി കെ അശോകൻ, ട്രഷറർ കെ.എസ്.മണിലാൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എസ്.മണിലാൽ (സെക്രട്ടറി), ശ്രീജേഷ് വി.കൈമൾ (പ്രസിഡന്റ്), പി.കെ.അശോകൻ
(ട്രഷറർ), സ്മിത ബോബി, ജിനു എൽദോ (വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |