പത്തനംതിട്ട : നെഹ്രു യുവകേന്ദ്രയും കാത്തോലിക്കറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ജില്ലാതല അയൽപ്പക്ക യുവ പാർലമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 400 ൽ അധികം യുവജനങ്ങളാണ് യുവ പാർലമെന്റിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട അസി. കളക്ടർ സന്ദീപ് കുമാർ മുഖ്യാതിഥിയായി. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷനായിരുന്നു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിത് ബാബു, മാസ്റ്റർ ട്രെയിനറും സോഷ്യൽ വർക്കറുമായ ഷാൻ രമേശ് ഗോപൻ, നാഷണൽ യൂത്ത് വോളണ്ടിയർ ശരത്ത് എം.കെ എന്നിവർ സംസാരിച്ചു. മാസ്റ്റർ ട്രെയിനർമാരായ അഭിലാഷ് ജോസഫ് കോട്ടയം , കൃഷ്ണപ്രസാദ് എസ്. കോട്ടയം എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |