SignIn
Kerala Kaumudi Online
Saturday, 20 April 2024 1.42 AM IST

അടൂർ ജനറൽ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

hos

അടൂർ : അപ്രതീക്ഷതമായി ആരോഗ്യമന്ത്രി വീണാജോർജ്ജ് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗി​കൾക്കുണ്ടാകുന്ന നി​രവധി​ അസൗകര്യങ്ങൾ ബോധ്യപ്പെട്ടു. നേരിൽ കണ്ടും രോഗി​കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞും ആശുപത്രിയിലെ സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തത് മന്ത്രി വിലയുരുത്തി. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ആദ്യം ഒ.പിയി​ലെ പരിശോധനാമുറിയിലേക്കാണ് മന്ത്രി പോയത്. എല്ലാ മുറികളിലും ഡോക്ടർമാരുണ്ടോ എന്ന് പരിശോധിച്ചു. തുടർന്ന് ഒ.പി രജിസ്ട്രേഷൻ കൗണ്ടർ, ഫാർമസി എന്നിവിടങ്ങളിലും പരി​ശോധന നടത്തി​യശേഷം ഒന്നാംനിലയിലെ സൂപ്രണ്ടിന്റെ മുറിയിൽ എത്തി ചർച്ചകൾ നടത്തി. ദി​വസവും ആയിരത്തി അഞ്ഞൂറിലധികം പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ ആറ് ഒ.പി​ കൗണ്ടറുകളുള്ളയി​ടത്ത് രണ്ട് കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒ.പി. ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കാണെന്നും മണിക്കൂറുകൾ കാത്ത് നിൽക്കെണ്ടിവരുന്നതായും രോഗികൾ മന്ത്രിയോട് പരാതി പറഞ്ഞു. മെയിൻ ബ്ളോക്കിലാണ് ലബോട്ടറി, എക്സ് - റേ, ഇ.സി.ജി തുടങ്ങിയവയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിച്ചി​രുന്നത്. മന്ത്രി എത്തിയപ്പോൾ ഒരു കൗണ്ടർ മാത്രമാണ് തുറന്നി​രുന്നത്. രോഗികളുടെ പരാതിയെ തുടർന്ന് അടിയന്തിരമായി ഒരു കൗണ്ടർകൂടി തുറപ്പിച്ചു. ഒ.പി വിഭാഗത്തിലെ ദുരിതം നിരവധി പേർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കൂടുതൽ ജീവനക്കാരെ നിയമിക്കാനും കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാനും മന്ത്രി നിർദ്ദേശംനല്കി.

ട്രോമാകെയർ സെന്ററിൽ എത്തിയ മന്ത്രി കണ്ടത് പ്രവർത്തനം ആരംഭിക്കാത്ത ട്രോമാ കെയർ സെന്ററും പൂട്ടിയിട്ടിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററുമാണ്. ഇതിന്റെ ഭാഗമായ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ എല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്. സമീപത്തെ വാർഡിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. ട്രോമാ കെയർ പ്രവർത്തന സജ്ജമാക്കത്തതിൽ വീണാജോർജ് അതൃപ്തി പ്രകടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഡി.എം.ഒയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ സംഗമസ്ഥാനമെന്ന നിലയിൽ അടൂർ ജനറൽ ആശുപത്രിക്ക് ഏറെ പ്രസക്തിയുണ്ട്. ട്രോമോകെയർ സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പ്രത്യേക ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കും.

വീണാജോർജ്ജ്,

ആരോഗ്യമന്ത്രി​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.