SignIn
Kerala Kaumudi Online
Friday, 19 April 2024 1.14 PM IST

ക്ഷയരോഗ ദിനാചരണം : ജില്ലാതല ഉദ്ഘാടനം ഇന്ന് അടൂരിൽ

tb

പത്തനംതിട്ട : ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 9.30ന് അടൂർ എസ്.എൻ.ഡി.പി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. അടൂർ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ദിനാചരണ സന്ദേശവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി മുഖ്യപ്രഭാഷണവും നടത്തും. ജില്ലാ മെഡിക്കൽ ഓഫീസ് , ജില്ലാ ടിബി സെന്റർ, ആരോഗ്യകേരളം, സാമൂഹികാരോഗ്യകേന്ദ്രം ഏനാദിമംഗലം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലാതല ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്.

ക്ഷയരോഗനിവാരണത്തിനായി നിക്ഷേപിക്കാം ജീവൻ രക്ഷിക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം. ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തിൽ കുറവാണെങ്കിലും ഇന്നും നമ്മുടെ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്. 2025 ഓടെ ക്ഷയരോഗ നിവാരണം സാദ്ധ്യമാക്കുക എന്നതാണ് ലക്ഷ്യം.
പരിപാടിയോട് അനുബന്ധിച്ച് രാവിലെ 8.30ന് അടൂർ ഗാന്ധി പാർക്ക് മൈതാനത്തു നിന്ന് ആരംഭിക്കുന്ന സന്ദേശറാലി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് വിവിധ നഴ്‌സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.