റാന്നി: 28,29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി, കിസാൻസഭ,എ.ഐ.വൈ.എഫ്, ബി.കെ.എം.യു, മഹിളാസംഘം, എൻ.ആർ.ഇ.ജി.എസ്,എ.ഐ.എസ്.എഫ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരസദസ് നടത്തി. . ഇട്ടിയപ്പാറയിൽ എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം. വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ടി.ജെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ലിസിദിവാൻ, ജോജോ കോവൂർ, വി.ടി ലാലച്ചൻ, എ. ജി .ഗോപകുമാർ, വിപിൻ പി. പൊന്നപ്പൻ, ഹാപ്പി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. നാറാണംമൂഴിയിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി വി.ടി വർഗീസ് ഉദ്ഘാടനം ചെയ്തു.അനിൽ അത്തിക്കയം അദ്ധ്യക്ഷത വഹിച്ചു. എം.വി പ്രസന്നകുമാർ, എം.ജി സതീഷ്, പി.സി എബ്രഹാം,പി.ടി ഉമ്മച്ചൻ,തോമസ് ജോർജ്, ടി.ടി കുര്യൻ, പ്രമോദ് ഉണ്ണികൃഷ്ണൻ, വി.ഡി തോമസ്, ബാബു തറയിലേത്ത് എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറയിൽ കിസാൻസഭ മണ്ഡലം പ്രസിഡന്റ് എൻ.ജി പ്രസന്നൻ ഉദ്ഘാടനം ചെയ്തു.അജികുമാർ അദ്ധ്യക്ഷത വഹിച്ചു.സജി ഫിലിപ്പ്,സിജു ശാമുവേൽ,സജി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |