പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണത്തിനുള്ള പൈലിംഗ് ജോലികൾ ഇന്നലെ ആരംഭിച്ചു. രാവിലെ 10.15നും 10.30നുമിടയിൽ ഗണപതി പൂജയോടെയായിരുന്നു തുടക്കം. തുടർന്ന് ഒരു കുഴിയെടുത്ത ശേഷം പണിനിറുത്തി. 30ന് രാവിലെ പൈലിംഗ് ജോലികൾ തുടരും. വ്യാഴാഴ്ച വൈകിട്ടും സ്ഥലത്ത് വിളക്ക് തെളിച്ച് പൂജ നടത്തിയിരുന്നു.
90 സ്ഥലത്താണ് പൈലിംഗ് നടത്തുന്നത്. മൂന്നുമാസം കൊണ്ട് പൈലിംഗ് ജോലികൾ പൂർത്തിയാക്കും. മേൽപ്പാലത്തിന്റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപന റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |