SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.42 PM IST

ആറൻമുള വള്ളസദ്യ ആഗസ്റ്റ് 4 മുതൽ

sadhya

ആറന്മുള : പള്ളിയോടങ്ങൾക്കായി നടത്തുന്ന ആറൻമുള വള്ളസദ്യ വഴിപാട് ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടത്താൻ പള്ളിയോടസേവാസംഘം തീരുമാനിച്ചു. കൊവിഡി​നെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ആചാരപരമായ ചടങ്ങ് മാത്രമാണ് നടന്നി​രുന്നത്. വള്ളസദ്യ വഴിപാടിന് ബുക്കിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ ഇരുനൂറിലേറെ വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. പള്ളിയോടത്തിലെത്തുന്ന തുഴച്ചിൽക്കാരെ പാർത്ഥസാരഥിയുടെ പ്രതീകമായി കണ്ടുകൊണ്ട് വഴിപാടുകാരൻ സത്കരിക്കുന്നതാണ് വള്ളസദ്യയുടെ പ്രത്യേകത. നതോന്നതയുടെ ശൈലിയിലുള്ള വഞ്ചിപ്പാട്ടുകളും ശ്ലോകങ്ങളും ഉപയോഗിച്ച് വിഭവങ്ങൾ പാടിച്ചോദിക്കുന്നതാണ് വള്ളസദ്യയുടെ പ്രത്യേകത. 64 വിഭവങ്ങളാണ് വള്ളസദ്യക്കായി ഒരുക്കുന്നത്. പള്ളിയോടത്തിലെത്തുന്ന കരക്കാർ പാടിച്ചോദിക്കുന്ന വിഭവങ്ങൾ ഇരുപതോളം വരും. ക്ഷണിക്കപ്പെടുന്നവർ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. അഭീഷ്ട കാര്യസിദ്ധിക്കും സന്താന സൗഭാഗ്യത്തിനുമൊക്കെയാണ് ഭക്തർ വള്ളസദ്യ വഴിപാട് നടത്തുന്നത്. ഒരു ദിവസം നിശ്ചിത എണ്ണത്തിൽ കൂടുതൽ വള്ളസദ്യകൾ അനുവദിക്കില്ല. തിരക്ക് നിയന്ത്രണ വിധേയമാക്കാനാണിത്. ഒഴിവുള്ള ദിവസങ്ങളിലേക്ക് വള്ളസദ്യകൾ ബുക്ക് ചെയ്യുന്നതിന് പള്ളിയോടസേവാസംഘത്തിന്റെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ​ : 8281113010. 04682313010.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.