SignIn
Kerala Kaumudi Online
Thursday, 28 March 2024 11.32 PM IST

ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

center

പത്തനംതിട്ട : സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തുവരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫെസിലിറ്റേഷൻ സെന്റർ (ശ്രമിക് ബന്ധു) പ്രവർത്തനം ആരംഭിക്കും. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
ഫെസിലിറ്റേഷൻ സെന്ററിലെ കോൾ സെന്റർ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കും. ജില്ലാ ലേബർ ഓഫീസർ കെ.ആർ. സ്മിത അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ സിന്ധു അനിലിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ വിവിധ തൊഴിലാളി സംഘടന നേതാക്കൾ, വിശിഷ്ട വ്യക്തികൾ എന്നിവർ സംസാരിക്കും.
അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ സേവനം എല്ലാ തൊഴിലാളികളും തൊഴിൽ ഉടമകളും ഉപയോഗപ്പെടുത്തണം. യോഗ പരിപാടികൾ വിജയപ്രദമാക്കുവാൻ എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർഥിക്കുന്നതായും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫെസിലിറ്റേഷൻ സെന്റർ ഫോൺ നമ്പർ : 0468 2991134.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.