മല്ലപ്പള്ളി: ലോകാരോഗ്യദിനത്തോട് അനുബന്ധിച്ച് പുറമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സെമിനാർ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റോഷ്നി ബിജുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഒാഫീസർ ഡോ.നിധിൻ തോമസ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള എന്നിവർ ക്ളാസെടുത്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്, വാർഡ് മെമ്പർ നാരായണൻ , സി.ഡി. എസ് ചെയർപേഴ്സൺ ഓമന കുമാരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത.വി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മായ.കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |