പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസ് തുടക്കത്തിൽ പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക്. രണ്ട് ബസുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. പുതിയ ബസ് ഈയാഴ്ച ഡിപ്പോയിൽ എത്തും. സർവീസ് അടുത്തയാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബംഗളൂരുവിൽ എത്തുക. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. പത്തനംതിട്ട - ബംഗളൂരു ടിക്കറ്റ് നിരക്ക് 1251 രൂപയാണ്. തിരികെ ബംഗളൂരുവിൽ നിന്നുള്ള സർവീസ് രാത്രി 7.30ന് പുറപ്പെടും. സേലം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴിയാണ് സർവീസ്. ടിക്കറ്റ് നിരക്ക് 1376 രൂപ. തൽക്കാൽ ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |