SignIn
Kerala Kaumudi Online
Friday, 29 March 2024 4.52 PM IST

മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 13 മുതൽ

ss

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 13 മുതൽ 17 വരെ നടക്കും. കൺവെൻഷൻ നഗറിൽ 13ന് രാവിലെ 9.15ന് സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യജ്യോതി പ്രതിഷ്‌ഠ. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.10മുതൽ ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം- . 12ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും.നിയമസഭാ ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും.തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിശിഷ്ടാതിഥിയാകും.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ,യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ,ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും.1.45ന് സ്വാമി ശിവബോധാനന്ദയുടെപ്രഭാഷണം.
14ന് രാവിലെ 9.30ന് എസ്.എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും.10ന് സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തും .12ന് കാർഷിക സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്തംഗം ലതാകുമാരി മുഖ്യപ്രഭാഷണം നടത്തും.1.45ന് ബിന്ദു ടീച്ചർ പ്രഭാഷണം- നടത്തും .
15ന് രാവിലെ 9.45ന് ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരി ഭദ്രദീപപ്രകാശനം നടത്തും.10ന് സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തും.- .12ന് ശാസ്ത്ര-സാങ്കേതിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിക്കും.1.45ന് പായിപ്ര ദമനൻ പ്രഭാഷണം നടത്തും .
16ന് രാവിലെ 9.45ന് ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും.10ന് സ്വാമിനി നിത്യചിന്മയി മാതാജി പ്രഭാഷണം നടത്തും. .12ന് സംഘടനാ സമ്മേളനം എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ്,ദേവസ്വംബോർഡ് മെമ്പർ മനോജ് ചരളേൽ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും.1.45ന് ധന്വന്തരൻ വൈദ്യൻ ഇടുക്കി. പ്രഭാഷണം നടത്തും.
17ന് രാവിലെ 9.30ന് എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി ജോ.കൺവീനർ സജീഷ് കോട്ടയം പ്രഭാഷണം നടത്തും. .12.30ന് സമാപനസമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.2മുതൽ മഹാഗുരു മെഗാപരമ്പര പ്രദർശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.