അടൂർ : കേന്ദ്രകുടിവെള്ളപദ്ധതിയായ ജൽ ജീവൻ പദ്ധതി ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം കടമ്പനാട് രാജീവ്ഗാന്ധി കോളനിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാസെക്രട്ടറി കെ.വി.പ്രഭ, മണ്ഡലം ജനറൽസെക്രട്ടറിമാരായ അഡ്വ.അരുൺ താന്നിയ്ക്കൽ, സജി മഹർഷിക്കാവ്, മണ്ഡലം വൈസ് പ്രസിഡന്റ് അജി വിശ്വനാഥ്, സജീഷ് കുമാർ, രാജേന്ദ്രൻ, സുശീല, ബാബു അമ്പുംതല, ശോഭ, ലീലാമണി, സദാശിവൻ, ഗോപി, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |