തിരുവല്ല : മനുഷ്യനായി പിറന്നവരാരും മനുഷ്യനായി ജീവിക്കുന്നില്ല എന്ന് നമ്മെ ഓർമപ്പെടുത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'ഒന്ന് 'എന്ന നാടകം പരുമല സെന്റ് ഫ്രാൻസിസ് എൽ.പി സ്കൂളിൽ അരങ്ങേറി. സാങ്കേതികമികവും രംഗസജ്ജീകരണവും അഭിനയമികവും നാടകത്തെ ശ്രദ്ധേയമാക്കി. സംസ്ഥാന കലാജാഥയുടെ ഭാഗമായി 'ഏകലോകം ഏകാരോഗ്യം' എന്ന ശക്തമായ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു വട്ടത്തോണിയെ അരങ്ങാക്കിയായായിരുന്നു നാടകം. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ പി.തോമസ് കലാജാഥ ഉദ്ഘാടനം ചെയ്തു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അദ്ധ്യക്ഷയായി.
ജില്ലാവിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ.ആർ.വിജയമോഹനന്റെ നേതൃത്വത്തിൽ കലാജാഥാംഗങ്ങളെ സ്വീകരിച്ചു. പരിഷത്ത് മുൻകാല പ്രവർത്തകരെ നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് ലതാ പ്രസാദ് ആദരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.സത്യദാസ്, തിരുവല്ല മേഖലാ സെക്രട്ടറി ബെന്നി മാത്യു, ജനപ്രതിനിധികളായ റോബിൻ പരുമല, ലിജി ആർ. പണിക്കർ, വിമലാ ബെന്നി, സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, ശ്രീരേഖ, ഒ.സി.രാജു, ഇ.ജി.ഹരികുമാർ, സി.കെ ഗോപി, മേഖലാ കമ്മിറ്റി അംഗങ്ങളായ അജി തമ്പാൻ, ശ്രുതി പവനൻ, രജനി ഗോപാൽ, സേതു ബി.പിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |