ഇലന്തൂർ: ഇലന്തൂർ ഗവ.കോളേജിന് സ്ഥലം എറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. 9-ാം വാർഡ് മെമ്പർ സുരേഷ് കെ.ജി അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ഇൻസ്പെക്ടർ ജി.പ്രസാദ് , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എ ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്സ്, ജനപ്രതിനിധികളായ തുളസിയമ്മ, വിൻസൻ തോമസ് ചിറക്കാല, കോളേജ് പ്രിൻസിപ്പൽ ഷൈലജ, അസി. പ്രിൻസിപ്പൽ ജിജു വി. ജേക്കബ്, സുധീന്ദ്രൻ എസ്, ഹരിദാസ് ഇലന്തൂർ, ഇന്ദിര മോഹൻ എന്നിവർസംസാരിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |