പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് റാന്നിയിൽ ഭരണഘടന, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ സെമിനാർ നടക്കും. നിയമകാര്യ മന്ത്രി പി.രാജീവ്, മുൻ എം.പി.സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുക്കും. നാളെ വൈകിട്ട് നാലിന് കലഞ്ഞൂരിലെ ആൽത്തറ മൈതാനിയിൽ വൈജ്ഞാനിക സമ്പദ്ഘടനയും കേരള സമൂഹവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ നടക്കുന്ന പ്രൊഫഷണൽ മീറ്റ് നാളെ വൈകിട്ട് നാലിന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. തിരുവല്ലയിൽ നാളെ വൈകിട്ട് നാലിന് പൊതുജനാരോഗ്യം കേരളബദൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് നാലിന് മല്ലപ്പള്ളിയിൽ ആദിവാസി, ദളിത്, ന്യൂനപക്ഷ അവകാശങ്ങളും പോരാട്ടങ്ങളും എന്ന വിഷയത്തിലെ സെമിനാറിൽ മുൻമന്ത്രി കെ.ടി.ജലീൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |