SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 AM IST

സാക്ഷരതാ തുല്യതാ പഠിതാക്കളെ ആദരിച്ചു

shikha
സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ട്രാൻസ്ജെൻഡർ പഠിതാവ് ശിഖ നാരായണിയെ കളക്ടർ അനുമോദിക്കുന്നു

പത്തനംതിട്ട : സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ സ്മരണയിൽ സാക്ഷരതാ തുല്യതാ പഠിതാക്കളെ ആദരിച്ചു. കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ മുപ്പത്തിയൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പഠിതാക്കളെ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാക്ഷരതാ പഠിതാക്കളായ കെ.ഓമന, കല്യാണി, പ്രഭാഷിണി, ലീല എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നൽകി. 2021 ൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി പഠനകേന്ദ്രത്തിലെ എ. അമ്പിളി, 2021 പത്താംതരം തുല്യതാ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ട്രാൻസ്ജൻഡർ പഠിതാവ് ശിഖാ നാരായണി എന്നിവരെ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അനുമോദിച്ചു. പത്തനംതിട്ട നഗരസഭാചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ - ഓർഡിനേറ്റർ ഇ.വി.അനിൽ, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ വൈ.സജീന, പഠിതാക്കൾ, പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.