SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.28 PM IST

പത്തനംതിട്ട ഡിപ്പോ സൂപ്പർ

k
k

ഒറ്റദിവസം 11.57 ലക്ഷം, റെക്കാ‌ഡ് കളക്ഷൻ

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ ലോക്ക് ഡൗണിനുശേഷം ആദ്യമായി റെക്കാഡ് കളക്ഷൻ നേടി. തിങ്കളാഴ്ച നടത്തിയ 47 സർവീസിൽ നിന്നുമാത്രം 11.57 ലക്ഷം രൂപ ലഭിച്ചു. മറ്റ് ഡിപ്പോകളെ പിന്നിലാക്കിയാണിത്. സാധാരണ ക്രിസ്മസ്, ഓണം പോലെയുള്ള വിശേഷ ദിവസങ്ങളിൽ മാത്രമാണ് മികച്ച വരുമാനം നേടുന്നത്. ഓർഡിനറി സർവീസുകളും ദീർഘദൂര സർവീസുകളും ചേർന്നാണ് ഇത്രയും വരുമാനം നേടിയെടുത്ത്.

വൈറ്റില, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള എ.സി. ജൻറം സർവീസും മോശമാക്കിയില്ല. പത്തനംതിട്ടയിൽ നിന്ന്‌ ബംഗളൂരുവിലേക്ക് അടുത്തയിടെ ആരംഭിച്ച സിഫ്റ്റ് എ.സി. സെമി സ്ലീപ്പറിന് 59,000 രൂപയാണ് തിങ്കളാഴ്ച മാത്രം ലഭിച്ചത്. ഇൗ സർവീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തുനിന്ന്‌ ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

വൈകീട്ട് 5.30ന് പത്തനംതിട്ടയിൽ നിന്ന്‌ പുറപ്പെടുന്ന ബസ് കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബംഗളൂരുവിലെത്തുക. തിരികെ രാത്രി 7.30നാണ് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘എന്റെ കെ.എസ്.ആർ.ടി.സി.’ എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട്.

-----------------

'' ജീവനക്കാരുടെ അദ്ധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് വരുമാന വർദ്ധനവ് ഉണ്ടാക്കിയത്.

തോമസ് മാത്യു, ഡി.ടി.ഒ പത്തനംതിട്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.