തിരുവല്ല: കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് പ്രഥമ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണയോഗം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് എൻ.എം.രാജു മുഖ്യപ്രഭാഷണം നടത്തി. വനിതാകോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് പെണ്ണമ്മ തോമസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ.ദീപക് മാമ്മൻ മത്തായി, ജോൺസ് റെജി, ജേക്കബ് ജോൺ,ബെന്നി മാത്യു, കെ.ജി.ഏബ്രഹാം,സാജു കെ.മാത്യു, കുര്യൻ ഉമ്മൻ, ലിജി സൂസൻ ജോൺ എന്നിവർ പ്രസംഗിച്ചു. മേയ് 13,14 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി എൻ.എം.രാജു ചെയർമാനായും കുര്യൻ ഉമ്മൻ ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |