പത്തനംതിട്ട : സംസ്ഥാന സബ് ജൂനിയർ വോളിബൾ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസിൽ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്. മലയാലപ്പുഴ മുസലിയാർ കോളജിൽ നടക്കുന്ന മത്സരങ്ങളിൽ 28 ടീമുകളിലായി 400 കുട്ടികൾ പങ്കെടുക്കും. ലോഗോ പ്രകാശനത്തിൽ റാന്നി മുൻ എം.എൽ.എ രാജു എബ്രഹാം, എൻ.പി.മോഹനൻ, പി.ആർ.ഗിരീഷ്, അഡ്വ.ഹരി, ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബാൾ കോച്ച് തങ്കച്ചൻ, അമൃത്, മലയാലപ്പുഴ ഗോപാലകൃഷ്ണൻ, ഡോ.ആർ.എസ്.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |