പത്തനംതിട്ട : വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. കരാറുകാരുടെ സംസ്ഥാന ഏകോപന സമിതി മേയ് ഏഴിന് പണിമുടക്കും. പെട്രോൾ, ഡീസൽ വില വർദ്ധനയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് നിർമ്മാണ പ്രവർത്തിയുടെ നടത്തിപ്പിനായി നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ, ജില്ലാ പ്രസിഡന്റ് അനിൽ ഉഴത്തിൽ, സെക്രട്ടറി അജികുമാർ, എം.പി. ഗോപാലകൃഷ്ണൻ, സാബു കണ്ണംകുഴയത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |