ചെങ്ങന്നൂർ: എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ് പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജിലെ പഠനത്തിൽ സമർത്ഥരായവരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ് ടോപ്പ് നൽകി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതാധരൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വാർഡ് കൗൺസിലർ വിജി വി, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ്, കോളേജ് യൂണിയൻ ചെയർമാൻ ഹേബൽ ജെയിംസ് ജോർജ്ജ്, അസിസ്റ്റന്റ് പ്രൊഫ.സി. ജ്യോതിർമയി ദേവി,പി.ടി.എ സെക്രട്ടറി വിനോദ് പി.ആർ എന്നിവർ പ്രസംഗിച്ചു.
--
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |