SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 PM IST

നാടിന് ആവേശമായി കിസാൻ മേള

27-kvk

കോഴഞ്ചേരി : തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കിസാൻ മേള നാടിന്റെ ഉത്സവമായി. കിസാൻ ഭാഗീദാരീ പ്രാഥമികതാ ഹമാരി അഭിയാൻ പദ്ധതി ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കിസാൻ മേള അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉത്ഘാടനം ചെയ്തു. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യൂ എക്‌സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം നടത്തി. പത്തനംതിട്ട കാർഡ് കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയ തെങ്ങിന്റെ സൂക്ഷ്മ വളക്കൂട്ടായ കല്പവർദ്ധിനിയുടെ വിപണനോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിച്ചു. തെള്ളിയൂരിന്റെ വാർത്താപത്രികയുടെ പ്രകാശനം എം.എൽ.എ നിർവ്വഹിച്ചു. മേളയോടനുബന്ധിച്ച് ആത്മ സീനിയർ സൂപ്രണ്ടും യോഗാചര്യനുമായ എം.ജി.ദിലീപിന്റെ നേതൃത്വത്തിൽ യോഗാക്ലാസ്സുകൾ നടന്നു.
ആത്മ ഡയറക്ടർ ഇൻചാർജ്ജ് കോശി കെ.അലക്‌സ്, പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ.ഡി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി.റോബർട്ട് എന്നിവർ വിഷയാവതരണം നടത്തി. ദേശീയ അവാർഡിന് അർഹനായ റജി ജോസഫ്, സംസ്ഥാന അവാർഡ് ജേതാക്കൾ ആയ പ്രിയ പി.നായർ, പാസ്റ്റർ ജേക്കബ് ജോസഫ്, മാധവൻ, ജയലക്ഷ്മി എന്നിവരെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.