കോന്നി : 14, 15 തീയതികളിൽ ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി മേഖലാതല ബാലോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ് മാത്യു, എൻ.എസ്. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി. പ്രഥമാദ്ധ്യാപിക ഹേമജ കാവുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ആർ .ശാന്തൻ, ഗീതാദേവി, പി.പി.സന്തോഷ് കുമാർ, ഫെബിൻ, നിഷ, കെ.എസ്.അജി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |