പത്തനംതിട്ട : കേരള പൊലീസ് അസോസിയേഷൻ ജില്ലാസമ്മേളനം10ന് പത്തനംതിട്ട അബാൻ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് വി.പ്രദീപും സെക്രട്ടറി ജി.സഖറിയയും അറിയിച്ചു. സംഘാടകസമിതി ചെയർമാൻ ബി.ഗിരീഷ്, കൺവീനർ അനൂപ് മുരളി എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന് മുന്നോടിയായി ബാഡ്മിന്റൺ, ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, കലാസന്ധ്യ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികൾ നടുന്നുവരുന്നു.
10ന് രാവിലെ ഒൻപതിന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. വി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എയും നഗരസഭാചെയർമാൻ ടി.സക്കീർ ഹുസൈനും വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ മുഖ്യ പ്രഭാഷണം നടത്തും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥരെയും വിരമിച്ച മുൻ സംഘടനാ ഭാരവാഹികളെയും ആദരിക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ.സാബു, കീഴ്വായ്പൂർ എസ്.എെ ജി.സന്തോഷ്കുമാർ, പൊലീസ് ഒാഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ബി അജി തുടങ്ങിയവർ സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. അഡീഷണൽ എസ്.പി ബിജി ജോർജ് മുഖ്യപ്രഭാഷണം നടത്തും. വി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |