SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.17 AM IST

ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി നിശ്ചയിക്കും : മന്ത്രി വീണാജോർജ്

veena-george

പത്തനംതിട്ട : ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാർ റേറ്റിംഗ് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണഗുണനിലവാരത്തിന്റേയും ശുചിത്വത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിച്ച് ഓരോ കാറ്റഗറിയിലുൾപ്പെടുത്തുക. തുടർന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും വെബ്‌സൈറ്റ് പരിശോധിച്ച്, തങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാതെ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാറ്റഗറികൾ നിശ്ചയിക്കുന്നത്. മികച്ച ഭക്ഷണം നൽകുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന കലണ്ടറിന് രൂപം നൽകും. കമ്മീഷണറേറ്റ് തലത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപം നൽകി മുൻകൂട്ടി പറയാതെയുള്ള പരിശോധനകൾ നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.