തെങ്ങമം: മാലിന്യം എം.സി.എഫിന് വെളിയിൽ. ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ. തോട്ടുവാ 22 ാം വാർഡിലുള്ള എം.സി.എഫിലെ മാലിന്യങ്ങളാണ് കൂട്ടിയിട്ട് നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്.
പള്ളിക്കൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും തോട്ടുവാ 22 ാം വാർഡിലുള്ള എം.സി.എഫിലാണ് ശേഖരിക്കുന്നത്. ക്ലീൻ കേരളാ കമ്പനി ഇവിടെനിന്നാണ് മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നത്. എം.സി.എഫിന് ഉള്ളിൽ സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് വെളിയിലേക്ക് മാറ്റിയത്. രണ്ട് ലോഡിലധികം മാലിന്യങ്ങൾ ഇവിടെ നിന്ന് കോണ്ടു പോയതായാണ് അധികൃതർ പറയുന്നത്. എന്നാൽ ഇനിയും രണ്ട് ലോഡിൽ കൂടുതൽ മാലിന്യങ്ങൾ ഇവിടെ കൂട്ടായിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |