പത്തനംതിട്ട : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ട് ഏറെ ശ്രദ്ധ നേടുന്നു. പാചകം മുതൽ ഭക്ഷണവിതരണത്തിന് വരെ സ്ത്രീകൾ ഒരുപടി മുന്നിട്ട് നിൽക്കുകയാണ് ഇവിടെ. ഭൂരിഭാഗം ആളുകൾക്കും ഏറെ പ്രിയപ്പെട്ട ഇടം ഈ ഭക്ഷണശാല തന്നെയാണ്. കിളിക്കൂടിനും ഉന്നയ്ക്കക്കുമാണ് ഏറെ ആരാധകരുള്ളത്.
ഏകദേശം മുപ്പതോളം പേരാണ് അഞ്ച് കൗണ്ടറുകളിലായി ജോലി ചെയ്യുന്നത്. ജില്ലയിലെ തന്നെ വിവിധ കുടുംബശ്രീ പ്രവർത്തകരാണ് സ്റ്റാളിലുള്ളത്. മലബാർ രുചിക്കൂട്ടുകൾ തുടങ്ങി തെക്കിന്റെ തനത് രുചികൾ വരെ ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്. വിവിധ ചിക്കൻ, ബീഫ്, മത്സ്യ വിഭവങ്ങൾ, ബിരിയാണികൾ, നാല് മണി പലഹാരങ്ങൾ, വ്യത്യസ്ത തരം ജ്യൂസുകൾ എന്നിങ്ങനെ നാൽപ്പതിൽപരം ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |