അടൂർ : കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് ഡോ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സെബി സംസ്ഥാന റിപ്പോർട്ടും ജില്ലാസെക്രട്ടറി ഡോ.രമ്യ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.അജയൻ.ബി, ഡോ.അസിത, ഡോ.സുരേഷ് കുമാർ, ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി, ഡോ.ജയകുമാർ, ഡോ. മനോജ്, വഹീദാറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷാ കെ. പുതുമന, ഡോ.സുനിൽ പി.എസ് എന്നിവരെ ആദരിച്ചു. സംസ്ഥാനതലത്തിൽ മികച്ച വനിതാഡോക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഗീതയെ അനുമോദിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ഡോ.രജിത ടി.വർഗീസ് (പ്രസിഡന്റ്), ഡോ.മീര (സെക്രട്ടറി), ഡോ.ഗായത്രി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |