പത്തനംതിട്ട : കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് ഇന്നും നാളെയും ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഇന്ന് രാവിലെ 10ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം 'സമകാലിക രാഷ്ട്രീയം' എന്ന വിഷയം അവതരിപ്പിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എൽ.മാഗി വിദ്യാഭ്യാസ സംഘടനാരേഖ അവതരിപ്പിക്കും. ഡോ.രാജാ ഹരിപ്രസാദ് , ഡോ.സി.രാമകൃഷ്ണൻ , റെനി ആന്റണി എന്നിവർ ക്ലാസ് നയിക്കും. ജില്ലയിലെ 11 സബ് ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 142 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |