പത്തനംതിട്ട : കേരള എൻ.ജി.ഒ.യൂണിയൻ 26ന് സംഘടിപ്പിക്കുന്ന ജില്ലാ മാർച്ചിന് മുന്നോടിയായി യൂണിറ്റ് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വി.കെ.ഉദയൻ, ബി. പ്രശോഭ് ദാസ്, പി.സജിത്ത്, എസ്.ഉഷാകുമാരി എന്നിവർ ഉദ്ഘാടനംചെയ്തു.
വെച്ചൂച്ചിറ യൂണിറ്റിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ബിനുവും കുളനടയിൽ ജില്ലാ ട്രഷറർ ജി.ബിനുകുമാറും, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജി.അനീഷ്കുമാർ പന്തളത്തും ആദർശ് കുമാർ നാറാണംമൂഴിയിലും ജില്ലാ വൈസ് പ്രസിഡന്റ് എൽ. അഞ്ജു കോന്നിയിലും ഉദ്ഘാടനം ചെയ്തു.
കോട്ടാങ്ങലിൽ ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ എം.കെ.ശാമുവേലും അരുവാപ്പുലത്ത് എം.പി.ഷൈബിയും റാന്നി പഴവങ്ങാടിയിൽ വി.പി.തനൂജയും എഴുമറ്റൂരിൽ എം.എസ്. വിനോദും പൊതുയോഗം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |