പത്തനംതിട്ട : പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സ്റ്റോർ സ്റ്റാഫ് വെൽഫെയർ സഹകരണ സംഘത്തിന്റെ കീഴിൽ പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്ക് സമീപം നീതി മെഡിക്കൽ സ്റ്റോർ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മരുന്നിന്റെ ആദ്യവില്പന സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ.സജികുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ് ആർ.സാബു അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം പി.കെ.അനീഷ്, നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഡി.ശ്യാംകുമാർ, സംഘം
ഭരണസമിതി അംഗങ്ങളായ കോശി തങ്കച്ചൻ, റോസി തോമസ്, അജി മാത്യു,അലക്സ് വർഗീസ്, കൗൺസിലർമാരായ ശോഭാ കെ.മാത്യു, എ.അഷറഫ്, സംഘം സെക്രട്ടറി അജിൻ വർഗീസ്, എം.ജെ.രവി, അബ്ദുൽ മനാഫ്, അൻസിൽ അഹമ്മദ്, എ.ഗോകുലേന്ദ്രൻ, അനിതാ ലക്ഷ്മി, നവീൻ വിജയൻ, ജയപ്രകാശ്, ശശി ഐസക്ക്,വി. എച്ച്.ഖൽഫാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |