പ്രമാടം: നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പ്രമാടം ഗവ.എൽ.പി സ്കൂൾ പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി. ആഴ്ചകൾക്ക് മുമ്പ് തന്നെ സ്കൂളും പരിസരങ്ങളും ശുചീകരിച്ചു. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്. ക്ളാസ് മുറികൾ ഉന്നത നിലവാരത്തിൽ സജ്ജമാക്കി. സ്കൂളിന് 106 വർഷം പഴക്കമുണ്ട്. 1915 ലാണ് സ്കൂൾ സ്ഥാപിതമായത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 240 വിദ്യാർത്ഥികളും പ്രീ പ്രൈമറി വിഭാഗത്തിൽ 110 വിദ്യാർത്ഥികളുമാണ് കഴിഞ്ഞ അദ്ധ്യായന വർഷം പഠനം നടത്തിയത്. ഇത്തവണ ഇതിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന് അനുസരിച്ചുള്ള സൗകര്യം ഒരുക്കുന്നതിന് അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മികവിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 4 ക്ലാസ് റൂമുകളുണ്ടാകും. കൂടാതെ ഓഫീസ് മുറി, ടൊയ്ലറ്റ് തുടങ്ങിയവയും നിർമ്മിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല നല്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |