ഏനാത്ത് : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരായവർ മുൻകൈ എടുക്കാത്തതിനാൽ പെരുവഴിയോരത്ത് നിലകൊള്ളുകയാണ് ഇളംങ്ങമംഗലം ഗവ. വെൽഫയർ എൽ.പി സ്കൂൾ. ഇളംങ്ങമംഗലം - കൊയ്പ്പള്ളിമല റോഡും സ്കൂളും തമ്മിൽ ഒരു അതിരിന്റെ അകലംപോലുമില്ല. കളിക്കളംകൂടിയായ സ്കൂൾ മുറ്റമാകട്ടെ വർഷങ്ങളായി സമീപവാസികൾ വഴിയായും ഉപയോഗിക്കുന്നു. സ്കൂൾ പ്രവർത്തന സമയത്ത് വാഹനഗതാഗതം നിരോധിച്ച ഒരു ബോർഡ് മാത്രമാണ് സ്കൂൾ മുറ്റത്തെ സുരക്ഷാകവചം. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പരാതികളെ തുടർന്ന് ബാലാവകാശ കമ്മിഷൻ ഇടപെട്ട് സുരക്ഷ ഒരുക്കാൻ ഏഴംകുളം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി പഠനം മുടങ്ങിയതോടെ ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരും ജാഗ്രതകാട്ടിയില്ല.
ഗ്രാസഭയിൽ ഇൗ വിഷയം ചർച്ച ചെയ്ത് കുട്ടികളുടെ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സ്കൂൾ തുറക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കും.
വി.എസ്.ആശ,
പ്രസിഡന്റ്,
ഏഴംകുളം ഗ്രാമപഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |