തിരുവല്ല: മാക്ഫാസ്റ്റ് കോളേജിലെ 2022-23 വർഷത്തെ എൻ. എസ്. എസ്. യൂണിറ്റ് പ്രവർത്തനം എം. ജി. യൂണിവേഴ്സിറ്റി രജിസ്ട്രാറും എൻ. എസ് എസ്. സംസ്ഥാന ഓഫീസറുമായ പ്രൊഫ. കെ. സാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. .പ്രിൻസിപ്പൽ ഫാ. ഡോ. ചെറിയാൻ ജെ. കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ. വർഗീസ് ഏബ്രഹാം, അക്കാഡമിക് ഡയറക്ടർ ഡോ. കെ. ആർ.സുകുമാരൻ നായർ , ഡോ. ജീമോൻ ജോസഫ് , ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |