SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.31 PM IST

എൻ.ജി.ഒ യൂണിയൻ മാർച്ചും ധർണ്ണയും ഇന്ന്

25-ngo-adoor

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൻ.ജി.ഒ യൂണിയൻ ഇന്ന് മാർച്ചും ധർണ്ണയും നടത്തും. രാവിലെ 11.30 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്യും.

ജില്ലാ മാർച്ചിന് മുന്നോടിയായി യൂണിറ്റുകേന്ദ്രങ്ങളിൽ കോർണർയോഗങ്ങൾ നടത്തി. അടൂർ റവന്യൂ ടവറിൽ സംസ്ഥാനസെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ കെ.രവിചന്ദ്രൻ, എസ്.നൗഷാദ്, കെ.രാജേഷ്, അനാമിക ബാബു, ഉദയകുമാർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട സിവിൽസ്റ്റേഷൻ യൂണിറ്റുകളിൽ നടന്ന യോഗങ്ങളിൽ ജില്ലാ പ്രസിഡന്റ് എസ്.ബിനു, വി.പി.തനൂജ, സാബുജോർജ്ജ്, വി.ഷാജു എന്നിവർ സംസാരിച്ചു.

തിരുവല്ല ഏരിയയിലെ യൂണിറ്റുകളിൽ നടത്തിയ കോർണർ യോഗങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്‌സ്, ആർ.പ്രവീൺ, പി.ജി.ശ്രീരാജ്, ബി സജീഷ് എന്നിവർ സംസാരിച്ചു. റാന്നിയിൽ ജില്ലാട്രഷറർ ജി.ബിനുകുമാർ, എം.എസ്.വിനോദ്, ഒ.ടി.ദിപിൻദാസ്, ടി.കെ.സജി, കെ.സജികുമാർ, ജെ.പി.ബിനോയ് എന്നിവർ സംസാരിച്ചു. കോന്നിയിൽ ആദർശ് കുമാർ, ബി.വിനോദ് കുമാർ, കെ.സതീഷ് കുമാർ എന്നിവരും മല്ലപ്പള്ളിയിൽ സംസ്ഥാനകമ്മിറ്റിയംഗം എസ്.ലക്ഷ്മിദേവി, എൽ.അഞ്ജു, എം.കെ. സാമുവേൽ, കെ.സഞ്ജീവ് എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.