കോന്നി : സംസ്ഥാന സർക്കാരിന്റെ കശുഅണ്ടി വികസന ഏജൻസിയും കോന്നി താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കും സംയുക്തമായി താലൂക്കിലെ കർഷകർക്ക് മുന്തിയ ഇനം കശുമാവിൻ തൈകൾ വിതരണം ചെയ്യുന്നു. മൂന്നാം വർഷം കായ്ക്കുന്നതും വലിയ ഉയർച്ചയിൽ പോകാത്തതുമായ ഇനം തൈകളാണ് വിതരണം ചെയ്യുന്നത്. തൈ ആവശ്യം ഉള്ളവർ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി ബാങ്കിൽ ബന്ധപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. ഫോൺ : 9447107101.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |