ഇലന്തൂർ : ജില്ലാ ഭരണകൂടവും ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ നടത്തി. ആദ്യദിവസം നടന്ന മേളയിൽ 62 കേസുകൾ പരിഗണിച്ചു. അതിൽ 44 കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പ് കൽപ്പിച്ചു. മേളയിൽ വിവിധ ബാങ്കുകൾ പലിശയും പിഴപലിശയും ഉൾപ്പെടെ കുടിശിക തുകയിൽ വൻ ഇളവുകൾ നൽകുകയുണ്ടായി. കോഴഞ്ചേരി താലൂക്കിൽ മാത്രം 1,33,90,837 രൂപ കുടിശിക ഉണ്ടായിരുന്നത് പരമാവധി ഇളവുകളോടെ 58,24,500 രൂപയ്ക്ക് തീർപ്പ് കൽപ്പിച്ചു. കുടിശിക തുകയിൽ ഏകദേശം 60 ശതമാനത്തോളം ഇളവുകൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |