പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ ഉള്ളതിനാൽ ഡാമിലെ അധികജലം പരമാവധി ശേഷിയായ 192.63 മീറ്ററിൽ എത്തുമ്പോൾ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ വീതം ഉയർത്തി 51 കുമെക്സ് എന്ന നിരക്കിൽ ഏതുസമയത്തും കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെ.മി വരെ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |