SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.19 PM IST

പുസ്തകവിതരണം പൂർത്തിയാക്കി

text-book

പത്തനംതിട്ട : കുടുംബശ്രീയും കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അദ്ധ്യയന വർഷം വിതരണം ചെയ്തത്.
കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന എട്ട് സോർട്ടിംഗ് സ്റ്റാഫും ഒരു സൂപ്പർവൈസറും ഉൾപ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സൊസൈറ്റിക്ക് കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വം നൽകി.
ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേയ്ക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെ അദ്ധ്യാപകർ കൈപ്പറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.