തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പവിഴജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരുപത് വയസിൽ താഴെയുള്ളവരുടെ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കൈതയ്ക്കൽ ബ്രദേഴ്സ് ചാമ്പ്യൻമാരായി. എഫ്.സി ആനയടി റണ്ണേഴ്സ് അപ്പ് ആയി. സഫലം @ 35 ന്റെ ഭാഗമായി സംഘടിപ്പിച്ച ഇരുപത്തിയെട്ടാമത് പരിപാടിയായിരുന്നു ഇത്. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ.പി, കമ്മിറ്റി അംഗങ്ങളായ അഭിമന്യു.ബി, ഗോവിന്ദ്.എ ,അരുൺ കുമാർ.ആർ, വിഷ്ണു, ഷിനു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |