അടൂർ : സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ വാർഷിക സമ്മേളനം കിളിവയൽ പ്രത്യാശ നഗറിലുള്ള സാന്ത്വനം ഭവനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ജോൺ സി.വർഗീസ് കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. റവ.കെ സഖറിയാ റമ്പാൻ, ഫാ.ജോസഫ് ശാമുവേൽ തറയിൽ ,ഫാ.കെ.ടി. വർഗീസ്, റവ.ജോൺ ഏബ്രഹാം, പ്രൊഫ.സാം പനംകുന്നേൽ, പ്രൊഫ.ഇട്ടി വർഗീസ്, ഷെല്ലി ബേബി, മറിയാമ്മ തരകൻ, ഏലിയാമ്മ ജോയിക്കുട്ടി, മറിയാമ്മ ശാമുവേൽ, ലീനാ സണ്ണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |