SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.16 PM IST

പുകയില വിരുദ്ധ ദിനാചരണം

daily
പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യരെ ബാഡ്ജ് ധരിപ്പിക്കുന്നു

പത്തനംതിട്ട : പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള വോളണ്ടറി ഹെൽത്ത് സർവീസസിന്റെ സഹകരണത്തോടെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾ കളക്ടറെ ബാഡ്ജും ധരിപ്പിച്ചു. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും തൈക്കാവ് ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
പുകവലിക്കുന്നവരെ നിങ്ങൾക്ക് അറിയില്ലേ എന്ന് ചോദിച്ചപ്പോൾ കുഞ്ഞുങ്ങൾ ആദ്യം ഒന്നു പുഞ്ചിരിച്ചു. സമൂഹം ഒട്ടാകെ പുകവലിയിൽ നിന്ന് മാറി നിന്നാൽ മാത്രമേ ദിനാചരണങ്ങൾ കൊണ്ട് അർത്ഥം ഉണ്ടാവുകയുള്ളൂ എന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയിലരഹിത വിദ്യാലയ പദ്ധതിയിലുൾപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. ജനകീയ കൂട്ടായ്മയും രാഷ്ട്രീയസാമുദായിക നേതൃത്വത്തിന്റെ പിന്തുണയും വ്യാപാരി വ്യവസായികളുടെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിത കുമാരി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരും കേരള വോളണ്ടറി ഹെൽത്ത് സർവീസസ് പ്രവർത്തകരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.