പത്തനംതിട്ട : ഭാരതീയ വേലൻ സർവീസ് സൊസൈറ്റി എട്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 5 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും.
സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷതവഹിക്കും.വിദ്യാഭ്യാസരംഗത്തും കലാകായിക രംഗത്തും മികവ് പുലർത്തിയവരെയും, ജനപ്രതിനിധികളെയും പത്തനംതിട്ട നഗരസഭാചെയർമാൻ സക്കീർ ഹുസൈൻ ആദരിക്കും. ശശിധരൻ ആലുവ, സുനിൽ സി.കുട്ടപ്പൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി, വൈസ് പ്രസിഡന്റ് വി.കെ.സോമൻ ,സെക്രട്ടറി സത്യൻ അങ്ങാടിക്കൽ, മഹിളാവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രമണി.വി.ജി, കമലാസനൻ പി.ജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |