പത്തനംതിട്ട : എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന്റെ പുതിയ സംരംഭമായ പദ്മ കഫേ 15ന് പ്രവർത്തനം ആരംഭിക്കും. പത്തനംതിട്ട കോളേജ് റോഡിൽ മുനിസിപ്പൽ ലൈബ്രറിക്ക് സമീപമാണ് ശീതീകരിച്ച ഹോട്ടൽ ആരംഭിക്കുന്നത്. എൻ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള മൂന്നാമത്തെ പദ്മ കഫേയാണിത്. രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതുവരെയാണ് പ്രവർത്തനം.
വെജിറ്റേറിയൻ ഹോട്ടലിൽ 100 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ആധുനിക പാചകപ്പുരയും അനുബന്ധ സംവിധാനവുമാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷയും ശുചിത്വവും പൂർണമായും ഉറപ്പാക്കിയിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവിൽ
ആണ് കഫേ ആരംഭിക്കുന്നത്. മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ സ്ത്രീ ശാക്തീകരണ സംരംഭമാണിത്. 30 വനിതകൾക്ക് തൊഴിൽ ലഭിക്കും. ഉദ്ഘാടനം 15ന് രാവിലെ 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവഹിക്കും. അന്നേദിവസം 10ന് എൻ.എസ്.എസ്. യൂണിയൻ ഓഫീസിൽ മന്നത്ത്
പദ്മനാഭന്റെ പ്രതിമ ജനറൽ സെക്രട്ടറി അനാച്ഛാദനം ചെയ്യും. എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന് സ്വാശ്രയ കോളേജ്, ഐ.ടി.സി, വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, ആറന്മുള ഗസ്റ്റ് ഹൗസ്, രണ്ട് ക്ഷേത്രങ്ങൾ, തോട്ടം എന്നിവ ഉള്ളതായി യൂണിയൻ പ്രസിഡന്റ് ആർ.ഹരിദാസ് ഇടത്തിട്ടയും സെക്രട്ടറി വി.ആർ.സുനിലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |